മുത്തച്ഛന്റെ കൈയില്‍ നിന്നും വഴുതി; കപ്പലിന്റെ പതിനൊന്നം നിലയില്‍ നിന്ന് താഴേക്ക് വീണ് കുഞ്ഞ് മരിച്ചു

 cruise ship , police , ship , മരണം , കുഞ്ഞ് , മുത്തച്ഛന്‍ , ക്രൂയിസ് കപ്പല്‍
പ്യൂര്‍ട്ടോറിക്കോ| Last Modified ചൊവ്വ, 9 ജൂലൈ 2019 (17:19 IST)
കപ്പലിന്റെ പതിനൊന്നം നിലയില്‍ നിന്ന് താഴേക്ക് വീണ് കുഞ്ഞ് മരിച്ചു. മുത്തച്ഛന്റെ കൈയില്‍ നിന്നും വഴുതിയാണ് കുട്ടി താഴേക്ക് വീണത്‌. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക്രൂയിസ് കപ്പല്‍ ഞായറാഴ്‌ച സാന്‍ ജുവാനില്‍ നങ്കൂരമിട്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. കപ്പലിന്റെ പതിനൊന്നം നിലയിലെ ജനാലയിലൂടെ ആണ് കുഞ്ഞ് താഴേക്ക് വീണത്.

ജനാലയിലൂടെ പുറത്തേക്ക് പിടിച്ച് കളിപ്പിക്കുന്നതിനിടെ കൈയില്‍ നിന്നും കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു എന്നാണ് മുത്തച്ഛനായ സാല്‍വറ്റോര്‍ അനലോ പറഞ്ഞത്. കുട്ടിയുടെ പിതാവും പൊലീസ് ഉദ്യോഗസ്ഥനുമായ അലന്‍ വൈഗന്‍ഡ് ഇക്കാര്യം നിഷേധിച്ചു.

മരണത്തില്‍ അന്വേഷണം ആരംഭിച്ചതിനാല്‍ കുഞ്ഞിന്റെ കുടുംബാംഗങ്ങള്‍ പ്യൂര്‍ട്ടോറിക്കയില്‍ തുടരണമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :