വിമാനയാത്രയില്‍ 17കാരിയുടെ ശരീരത്തില്‍ സ്‌പര്‍ശിച്ചു; യുവാവ് അറസ്‌റ്റില്‍

  passenger , girl , mumbai , flight , police , പീഡനം , യുവാവ് , പെണ്‍കുട്ടി , വിമാനം
മുംബൈ| Last Modified ചൊവ്വ, 9 ജൂലൈ 2019 (16:07 IST)
വിമാനത്തിനുള്ളില്‍ വെച്ച് 17 കാരിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍. സ്വകാര്യ കമ്പനി ജീവനക്കാരനായ സുമന്‍ ബാല്‍(35) എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി.

കഴിഞ്ഞ ഞായറാഴ്‌ച മുംബൈയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ വെച്ച് സംഭവമുണ്ടായത്. ബന്ധുവിനൊപ്പം യാത്ര ചെയ്‌ത പെണ്‍കുട്ടിയുടെ സമീപത്തെ സീറ്റിലാണ് സുമന്‍ ഇരുന്നത്. ഉറക്കത്തിലായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇയാള്‍ സ്‌പര്‍ശിച്ചു.

ഭയന്ന പെണ്‍കുട്ടി വിവരം ബന്ധുവിനോട് ഇക്കാര്യം പറഞ്ഞില്ല. ഇരുവരും ദുബായില്‍ എത്തിയ ശേഷമാണ് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് ബന്ധുവിനോട് പറഞ്ഞത്. മുംബൈയില്‍ മടങ്ങി എത്തിയതിന് പിന്നാലെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വിമാനത്തിന്റെ സീറ്റ് നമ്പര്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാണ് സുമനിലേക്ക് എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :