ബാങ്കിൽ നിന്നും കാണാതായ 100 പവൻ സ്വർണം കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച നിലയിൽ

Last Modified ചൊവ്വ, 9 ജൂലൈ 2019 (17:06 IST)
ബാങ്ക് ലോക്കറിനുള്ളിൽ നിന്നും കാണാതായ 100 പവൻ സ്വർണം കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച നിലയിൽ. കാസര്‍ഗോഡ് പൊതുമേഖലാ ബാങ്കിലാണ് സംഭവം. സ്വർണം കാണാതായ വിവരംആലംപാടി, ബാഫസി നഗറിലെ സൈനബയാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലെ ഇലക്ട്രോണിക് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പെട്ടി കണ്ടെടുത്തത്. ബാങ്കില്‍ ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ഇ- വെയ്സ്റ്റ് കൂമ്പാരത്തില്‍ നിന്ന് സ്വര്‍ണമടങ്ങിയ പെട്ടി കണ്ടെത്തുന്നത്. ലോക്കര്‍ കാബിന് സമീപത്തെ സിസിവി ക്യാമറ പ്രവര്‍ത്തിക്കാത്തതും സ്വര്‍ണം കണ്ടെത്തിയ സാഹചര്യവും ബാങ്ക് അധികൃതരുടെ ഗുരുതരമായ വീഴ്ചയാണെന്ന് പരാതിക്കാരിയും ബന്ധുക്കളും പറയുന്നു.

മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും സ്വര്‍ണം കിട്ടിയതിന് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല. 140 പവന്‍ സ്വര്‍ണം രണ്ടു പെട്ടികളിലാക്കിയായിരുന്നു ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഇടപാടുകാരി ലോക്കറില്‍ നിന്നും സ്വര്‍ണം എടുത്ത ശേഷം മടക്കി വെയ്ക്കുന്നതിനിടയില്‍ ഒരു പെട്ടി എടുത്തു വെയ്ക്കാന്‍ മറന്നതാകും എന്ന സംശയമാണ് അധികൃതര്‍ പൊലീസിനോട് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :