സഹോദരന്റെ സുഹൃത്തുക്കളടക്കമുള്ള അഞ്ചംഗ സംഘം പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

  police , women , പൊലീസ് , യുവതി , പെണ്‍കുട്ടി
സാഗര്‍പുര്‍| Last Modified ചൊവ്വ, 9 ജൂലൈ 2019 (14:45 IST)
17 കാരിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡല്‍ഹിയിലെ സാഗര്‍പുരിലാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.
കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്‌ചയാണ് രണ്ട് സ്ഥലങ്ങളില്‍ എത്തിച്ച് പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചത്. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മുടി മുറിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തു. പീഡനത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടുവെങ്കിലും സ്‌റ്റേഷന്‍ പരിധിയുടെ കാര്യം പറഞ്ഞ് പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചു.

സംഭവം വിവാദമാകുമെന്ന് വ്യക്തമായതോടെ സാഗര്‍പുര്‍ പൊലീസ് കേസെടുത്തത്. അന്വേഷണം ആരംഭിച്ചതോടെ രണ്ടുപേര്‍ ഒളിവില്‍ പോയി. മൂന്നുപേര്‍ പിടിയിലായി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായതായി വ്യക്തമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :