ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു, മരണം അഞ്ച് ലക്ഷവും കടന്ന് മുന്നോട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ജൂണ്‍ 2020 (09:46 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു.അഞ്ചുലക്ഷം മരണങ്ങളാണ് ലോകമെങ്ങുമായി റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും ഒരു മാസത്തിനിപ്പുറം കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കൊവിഡ് വ്യാപനം രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായത് ഒന്നരലക്ഷത്തിലേറെ പേരാണ്.

അമേരിക്കയിലും ബ്രസീലിലും റഷ്യയിലും ഇന്ത്യയിലുമാണ് രോഗവ്യാപനം ഏറെയുള്ളത്. യുഎസിൽ രോഗബാധിതരുടെ എണ്ണം 25 ലക്ഷത്തിനും മുകളിലാണ്.ബ്രസീലിൽ 13 ലക്ഷത്തിലേറെ പേർക്കും റഷ്യയിൽ ആറര ലക്ഷത്തിലധികം പേർക്കും ഇന്ത്യയിൽ അഞ്ച് ലക്ഷത്തിലധികം ആളുകൾക്കും രോഗമുണ്ട്.ലോകട്ടാകെ 4461 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :