സംസ്ഥാനത്ത് ഇന്ന് സമ്പർക്കം വഴി 15 കേസുകൾ, പത്ത് കേസുകൾ മലപ്പുറത്ത്

അഭിറാം മനോഹർ| Last Modified ശനി, 27 ജൂണ്‍ 2020 (18:57 IST)
സംസ്ഥാനത്ത് ഇന്ന് സമ്പർക്കം വഴി 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാൾക്കും വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം ആളുകളിൽ സമ്പർക്കം വഴി കൊവിഡ് ബാധിക്കുന്നത്.

തുടർച്ചയായ ഒമ്പതാം ദിവസമാണ് സംസ്ഥാനത്ത് 100ൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.പ്രവാസികളേറെ നാട്ടിലേക്ക് തിരിച്ചെത്തിയ മലപ്പുറത്ത് 10 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ന് മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 47 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.ഇന്നലെ 7 പേർക്കാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചിരുന്നത്. അതിൽ 5 പേരും തിരുവനന്തപുരത്ത് നിന്നുള്ളവരായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :