കാസര്‍ഗോഡ് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പ്രദീകാത്മക ചിത്രം
ശ്രീനു എസ്| Last Updated: ശനി, 27 ജൂണ്‍ 2020 (20:38 IST)
ശനിയാഴ്ച ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തക അടക്കം അഞ്ച് പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി.

ഹരിയാനയില്‍ നിന്ന് വന്ന് ജൂണ്‍ 14 ന് കോവിഡ് സ്ഥിരീകരിച്ച 36 വയസുള്ള കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി, മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 19 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്ക് കൊവിഡ് നെഗറ്റീവായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :