ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സ്വകാര്യ ചാനലിലെ ക്യാമറാമാന്‍ മരിച്ചു

ശ്രീനു എസ്| Last Updated: ശനി, 27 ജൂണ്‍ 2020 (18:35 IST)
ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സ്വകാര്യ ചാനലിലെ ക്യാമറാമാന്‍ മരിച്ചു. രാജ് ടി.വി ക്യാമറാമാന്‍ വേല്‍മുരുകനാണ് (46) മരിച്ചത്. 15 ദിവസമായി ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് മൂലം ഇന്നലെ 46പേര്‍ മരിച്ചു.

ഇന്നലെ ചെന്നൈയില്‍ മാത്രം 1956പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 49690ആയി ഉയര്‍ന്നു. തമിഴ്‌നാട്ടിലെ ആകെ മരണം 957 ആയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :