ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ തന്റെ 112മത്തെ വയസ്സില്‍ അന്തരിച്ചു; ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്

oldest man
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (13:43 IST)
oldest man
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ തന്റെ 112മത്തെ വയസ്സില്‍ അന്തരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനായ ജോണ്‍ ആല്‍ഫ്രഡ് ടിന്നിസ് വുഡ് ആണ് അന്തരിച്ചത്. ലിവര്‍പൂളിന് സമീപത്തെ വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഒരു കെയര്‍ ഫോമിലാണ് ഇദ്ദേഹം അന്തരിച്ചത്. ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ഇദ്ദേഹത്തോട് പലരും ചോദിക്കുമ്പോള്‍ ലഭിച്ചിരുന്ന മറുപടി 'മിതത്വം' എന്നായിരുന്നു. എല്ലാ വെള്ളിയാഴ്ചയും മത്സ്യവും ചിപ്‌സും കഴിക്കും. അപൂര്‍വമായി മദ്യപിക്കുകയും ചെയ്തിരുന്നു. എങ്കിലും അദ്ദേഹം ഒരിക്കല്‍ പോലും പുകവലിച്ചിട്ടില്ല.

പ്രത്യേക ഭക്ഷണക്രമങ്ങള്‍ അദ്ദേഹം സ്വീകരിച്ചിട്ടുമില്ല. നിങ്ങള്‍ അമിതമായി കുടിക്കുകയോ കഴിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുമെന്ന് ടിന്നിസ് ഫുഡ് പറയാറുണ്ടായിരുന്നു. 1912 ഓഗസ്റ്റ് 26നാണ് ഇദ്ദേഹം ജനിച്ചത്. ടൈറ്റാനിക്ക് മുങ്ങി ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരുന്നു ജനനം. 2 ലോകമഹായുദ്ധങ്ങളിലൂടെ ജീവിച്ച ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

44 വയസ്സുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ 1986 ല്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തോടെ അടുത്ത ഏറ്റവും പ്രായം കൂടിയ പുരുഷന്‍ ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏറ്റവും പ്രായം കൂടിയ സ്ത്രീ 116 വയസ്സുള്ള ടോമിക്കോ ഇറ്റാക്കെയാണ്. ജപ്പാനിന്‍ സ്വദേശിയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :