സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 23 നവംബര്‍ 2024 (12:48 IST)
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക. ഐസിസിയുടെ തീരുമാനം അമേരിക്ക അംഗീകരിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയും മുന്‍ പ്രതിരോധ മന്ത്രിക്കെതിരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ വിഷയത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ക്രിമിനല്‍ കോടതി വിധിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തങ്ങളുടെ സ്ത്രീകളെ ഹമാസ് ബലാത്സംഗം ചെയ്യുമ്പോഴും പുരുഷന്മാരുടെ തല വെട്ടുമ്പോഴും ക്രിമിനല്‍ കോടതി എവിടെയായിരുന്നുവെന്ന് നെതന്യാഹു ചോദിച്ചു. ഈ വിധിക്ക് പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും നെതന്യാഹു എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.