മിനിമം ചാര്‍ജ് പത്തുരൂപയാക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബസുടമകളുടെ സംഘടനകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (17:48 IST)
മിനിമം ചാര്‍ജ് പത്തുരൂപയാക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബസുടമകളുടെ സംഘടനകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സക്ഷന്‍ നിരക്കിലും മാറ്റം വേണമെന്നാണ് ആവശ്യം. മിനിമം ചാര്‍ജ് 12രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

അതേസമയം സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. മിനിമം ചാര്‍ജ് പത്തുരൂപയാക്കി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെക്ഷന്‍ നിരക്കില്‍ മാറ്റം ഉണ്ടാകില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :