സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 26 മാര്‍ച്ച് 2022 (17:14 IST)
പാശ്ചാത്യ രാജ്യങ്ങള്‍ക്ക്
റഷ്യ ഇന്ധനം നല്‍കണമെങ്കില്‍ ഡോളറിന് പകരം റൂബിള്‍ നല്‍കണമെന്നാണ് പുടിന്റെ നിലപാട്. അതേസമയം സൗഹൃദ രാജ്യങ്ങളായ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വില കുറച്ച് രൂപയില്‍ തന്നെ ഇന്ധനം നല്‍കാനുള്ള നടപടിയായിട്ടുണ്ട്. അതേസമയം റഷ്യയില്‍ വിദേശകമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് രാജ്യം വിട്ടിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക മേഖല തകരുന്നു. യുദ്ധവിരുദ്ധ പ്രക്ഷോഭം വലിയ കുറ്റമായി മാറി. ഇത്തരക്കാരെ രാജ്യദ്രോഹികളെന്ന് സര്‍ക്കാര്‍ മുദ്രകുത്തുകയാണ്. കൂടാതെ എതിര്‍ക്കുന്നവരെ ജയിലിലും അടയ്ക്കുന്നു. പൗരാവകാശങ്ങളും റദ്ദാക്കിയിരിക്കുകയാണ്.