ഭര്‍ത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കരഞ്ഞുകൊണ്ടിരുന്ന നാലുവയസുകാരന്‍ മകന്റെ മുന്നിലിട്ട് തന്നെ റഷ്യന്‍ സൈനികര്‍ പീഡിപ്പിച്ചതായി യുക്രൈനിയന്‍ യുവതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 29 മാര്‍ച്ച് 2022 (12:01 IST)
ഭര്‍ത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കരഞ്ഞുകൊണ്ടിരുന്ന നാലുവയസുകാരന്‍ മകന്റെ മുന്നിലിട്ട് തന്നെ റഷ്യന്‍ സൈനികര്‍ പീഡിപ്പിച്ചതായി യുക്രൈനിയന്‍ യുവതി. ദി ടൈംസിനോടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

'എന്റെ വളര്‍ത്തുനായയെയാണ് ആദ്യം അവര്‍ വെടിവച്ചത്. പിന്നാലെ ഭര്‍ത്താവിനെ വെടിവച്ചുകൊലപ്പെടുത്തി. എന്റെ ഭര്‍ത്താവ് എവിടെയെന്ന് ചോദിച്ച് ഞാന്‍ അലറിക്കരഞ്ഞു. നോക്കുമ്പോള്‍ ഭര്‍ത്താവ് വെളിയില്‍ ഗേറ്റിന് സമീപത്ത് വെടിയേറ്റ് കിടക്കുകയാണ്. ചെറുപ്പക്കാരനായ റഷ്യന്‍ സൈനികന്‍ എന്റെ തലയില്‍ തോക്കുചൂണ്ടി പറഞ്ഞു-നിന്റെ ഭര്‍ത്താവ് നാസി ആയതുകൊണ്ടാണ് അവനെ കൊന്നത്. നീ വാ അടക്കിയിലെങ്കില്‍ നിന്റെ തലച്ചോറ് ചിതറുന്നത് നിന്റെ കുഞ്ഞ് കാണും. പിന്നാലെ രണ്ടുപേര്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ച് പീഡിപ്പിക്കുകയായിരുന്നു'-യുവതി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :