റിസർവ് ബാങ്ക് ഓഫ് കൈലാസ സ്ഥാപിച്ചതായി നിത്യാനന്ദ : കറൻസി ഗണേശ ചതുർഥി ദിനത്തിൽ പുറത്തിറക്കും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (20:37 IST)
ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടന്ന വിവാദ ആൾദൈവം തന്റെ സ്വന്തം രാജ്യമായ കൈലാസത്തിൽ പുതിയ ബാങ്ക് സ്ഥാപിച്ചതായി വെളിപ്പെടുത്തൽ. സാമൂഹികമാധ്യമങ്ങളിലൂടെ നിത്യാനന്ദ തന്നെയാണ് 'റിസർവ് ബാങ്ക് ഓഫ് കൈലാസ' എന്ന പേരിൽ ബാങ്ക് സ്ഥാപിച്ചതായി അറിയിച്ചിരിക്കുന്നത്.
ഗണേശ ചതുർഥി ദിനത്തിൽ പുതിയ കറൻസി പുറത്തിറക്കുമെന്നും നിത്യാനന്ദ അറിയിച്ചു.

നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടന്നത്. കഴിഞ്ഞ വർഷമാണ് നിത്യാനന്ദ സ്വന്തം രാജ്യം പ്രഖ്യാപിച്ചത്.ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്ന് ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിലുണ്ടായിരുന്നത്. എന്നാൽ ഇക്വഡോർ ഈ വാർത്ത നിഷേധിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :