കടുവാക്കുന്നേൽ കുറുവാച്ചൻ ഇപ്പോഴും ജീവിച്ചിരിക്കുന്ന കഥാപാത്രം, ഇപ്പോൾ നടക്കുന്നത് പൊള്ളയായ അവകാശവാദങ്ങളെന്ന് രൺജി പണിക്കർ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 6 ജൂലൈ 2020 (15:23 IST)
മലയാള സിനിമയിൽ സുരേഷ്‌‌ഗോപിയുടെ 250ആം ചിത്രമായി പ്രഖ്യാപനം നടത്തിയ ചിത്രമായിരുന്നു കടുവാക്കുന്നേൽ കുറുവാച്ചൻ. സുരേഷ്‌ഗോപിയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഗംഭീരപ്രഖ്യാപനവും നടക്കുകയുണ്ടായി. എന്നാൽ ഇതേ ചിത്രം തന്നെയാണ് കടുവയെന്ന പേരിൽ ഷാജി കൈലാസ്-പൃഥ്വി‌രാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്നതെന്ന തരത്തിൽ വിവാദങ്ങളും സംഭവിക്കുകയുണ്ടായി. ഇപ്പോളിതാ വിഷയത്തിൽ ഒരു പുതിയ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.

2001ൽ മോഹൻലാലിനെ നായകനാക്കി രൺജി പണിക്കർ എഴുതിയ കഥാപാത്രമാണ് കുറുവച്ചൻ എന്ന വാർത്തയാണ് അവസാനം വന്നിരിക്കുന്നത്.വ്യാഘ്രം എന്ന പേരിൽ ആശിർവാദ് സിനിമാസ് നിർമിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇതെന്നും എന്നാൽ നടക്കാതെപോയെന്നും അന്നത്തെ വാരികകളിൽ വാർത്തകൾ വന്നിരുന്നു. ഈ വിവരമാണ് ഇപ്പോൾ പുറത്തായിരിക്കുന്നു.

ഇതേ പറ്റി രൺജി പണിക്കർക്ക് പറയാനു‌ള്ളത് ഇപ്രകാരമാണ്.

കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന യഥാർഥവ്യക്തിയാണ് കുറുവാച്ചനെന്നും അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാൻ പോന്നതാണ് എന്നതിനാൽ സിനിമയാക്കാൻ ഇരുന്നതാണെന്നും രൺജി പറയുന്നു. അന്ന്
ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത് വ്യാഘ്രം എന്ന ടൈറ്റിലിൽ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും പിന്നീട് പല അതു നടന്നില്ല.
പിന്നീട് കഴിഞ്ഞ വർഷമാണ് ഷാജി എന്നോട്, ഇപ്പോൾ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയിൽ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ചു പറയുന്നത്.

വിരോധം ഉണ്ടോ എന്ന് ഷാജി ചോദിക്കുകയും ചോദിച്ചത് ഷാജി ആയതുകൊണ്ടു ഞാൻ സമ്മതിക്കുകയും ചെയ്തു. ഇതു ഷാജിക്കൊരു സിനിമയ്ക്കു കാരണമാകുമെങ്കിൽ എന്റെ അവകാശവാദം കൊണ്ട് അതു മുടങ്ങരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. രൺജി പറഞ്ഞു.പ്പോൾ കേൾക്കുന്ന അവകാശവാദങ്ങൾ പൊള്ളയാണെന്നും ഈ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കൾ തമ്മിൽ തീർക്കേണ്ട വിഷയമാണ് ഇപ്പോളുള്ളതെന്നും രൺജി പണിക്കർ പറഞ്ഞു,



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :