1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Special

മമ്മൂട്ടിയുടെ തമിഴ് ചിത്രം 'ഉൺമൈ'; തെലുങ്കിൽ 'ഡൽഹി സിംഹം' !

Mammootty
മലയാളത്തിലേതുപോലെ തന്നെ തമിഴിലും തെലുങ്കിലും മമ്മൂട്ടിക്ക് വലിയ ആരാധകവൃന്ദമുണ്ട്. മക്കൾ ആട്ച്ചിയും യാത്രയുമെല്ലാം മഹാവിജയമാകുമ്പോൾ അത് മമ്മൂട്ടി എന്ന നടനും താരത്തിനും ലഭിക്കുന്ന അംഗീകാരം കൂടിയാണ്. മലയാളത്തിൽ മമ്മൂട്ടി ചെയ്യുന്ന പല ആക്ഷൻ പടങ്ങളും തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റുന്നത് സാധാരണയാണ്. അവയിൽ പലതും വൻ ഹിറ്റുകളുമാകുന്നു.
 
എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത 'ദി ട്രൂത്ത്' സൂപ്പർ ഹിറ്റ് വിജയം നേടിയ ചിത്രമാണ്. ആ സിനിമ 'ഉൺമൈ' എന്ന പേരിൽ തമിഴിലേക്കും 'ഡൽഹി സിംഹം' എന്ന പേരിൽ തെലുങ്കിലേക്കും ഡബ്ബ് ചെയ്യുകയുണ്ടായി. രണ്ടിടത്തും ചിത്രം വിജയമായി.
 
ഒരു യൂണിവേഴ്‌സൽ സബ്‌ജക്ട് ഉള്ള സിനിമയായിരുന്നു ദി ട്രൂത്ത്. അതുകൊണ്ടുതന്നെയാണ്, എല്ലാ ഭാഷകളിലും അതിന് സ്വീകാര്യത ലഭിച്ചതും. കന്നടയിൽ ഈ സിനിമ നക്സലൈറ്റ് എന്ന പേരിൽ റീമേക്ക് ചെയ്യപ്പെട്ടു. 
അടുത്ത ലേഖനം
എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി