വെല്ലിങ്ടണ്‍|
jibin|
Last Modified വ്യാഴം, 5 ജൂണ്‍ 2014 (19:58 IST)
ഭാര്യയെ കുത്തിക്കൊന്ന ഇന്ത്യന്വംശജന് ന്യൂസീലന്‍ഡില്‍ ജീവപര്യന്തം തടവുശിക്ഷ. വെല്ലിങ്ടണിലെ ഹൈക്കോടതിയാണ് ടാക്സി ഡ്രൈവറായ രാജേശ്വര് സിങ്ങിനെ (47) പതിനാറുവര്ഷത്തെ കഠിനതടവിന് വിധിച്ചത്.
ശിക്ഷാകാലാവധിക്കിടെ ഇയാള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അകന്നുകഴിഞ്ഞിരുന്ന ഭാര്യ സര്‍വന്‍ ലതയെ 2013 നവംബറിലാണ് സിങ്ങ് വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊന്നത്. കുടുംബകലഹമാണ് കൊലയ്ക്ക് കാരണമായത്.