ബ്രസല്‍സ്|
jibin|
Last Modified വ്യാഴം, 5 ജൂണ്‍ 2014 (18:03 IST)
ബ്രസല്‍സില്‍ ചേര്‍ന്ന
ജി-7 രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ റഷ്യക്കുമേല്‍ കടുത്ത ഉപരോധമേര്‍പെടുത്താന്‍ നീക്കം. ഉക്രെയ്ന്‍റെ പരമാധികാരത്തിനുമേല്‍
റഷ്യ തുടര്‍ച്ചയായി നടത്തുന്ന കടന്നു കയറ്റത്തെ അപലപിച്ച് ഉച്ചകോടി സംയുക്ത പ്രസ്താവനയും ഇറക്കി.
ക്രിമിയയില്‍ റഷ്യ നടത്തിയ കയ്യേറ്റത്തെ തുടര്‍ന്ന്
റഷ്യയെ ജി രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിനുശേഷം ചേരുന്ന പ്രഥമ ഉച്ചകോടിയാണിത്. വികസന വിഷയങ്ങളും
കാലാവസ്ഥാ വ്യതിയാനവും ആഗോള സാമ്പത്തിക അവസ്ഥയും പതിവുപോലെ ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമായി. പാരീസില്‍ വെള്ളിയാഴ്ച നടക്കുന്ന ഡി-ഡെ വാര്‍ഷിക ചടങ്ങില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിനും ഒബാമയും നേര്‍ക്കുനേര്‍ കാണും.