H1B Visa: ഇന്ത്യക്കാർക്ക് ഇടുത്തീയായ ട്രംപിൻ്റെ പരിഷ്കാരം ഇന്ന് മുതൽ, എച്ച് 1 ബി വിസ ഫീസ് വർധന പ്രാബല്യത്തിൽ

VISA Policy,US Visa, Indian Applicants, India- USA, വിസ പോളിസി, യുഎസ് വിസ, ഇന്ത്യ- യുഎസ്, ഇന്ത്യൻ അപേക്ഷകർ
AI Generated
അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (14:01 IST)
യുഎസ് ഏര്‍പ്പെടുത്തുന്ന പുതുക്കിയ എച്ച് 1 ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പുതിയ അപേക്ഷകര്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ(88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. ഇന്ത്യന്‍ സമയം രാവിലെ 9:31 മുതല്‍ ഇത് നിലവില്‍ വന്നു. നിലവിലെ എച്ച് 1 ബി വിസകളെ നിയമം ബാധിക്കില്ല. അതേസമയം ട്രംപിന്റെ പുതിയ നയം ആശങ്കപ്പെടുത്തുന്നതാണെന്ന് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. ട്രംപ് ഭരണകൂടമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ചേംബര്‍ അറിയിച്ചു.

ഒറ്റത്തവണ ഫീസാണിതെന്നും നിലവില്‍ വിസയുള്ളവരെ ബാധിക്കില്ലെന്നും വൈറ്റ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കന്‍ കമ്പനികളും ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളും ആശങ്കയിലാണ്. അമേരിക്കന്‍ പൗരന്മാര്‍ക്ക് പുതിയ പരിഷ്‌കാരം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നാണ് വൈറ്റ് ഹൗസ് അധികൃതര്‍ വിശദീകരിക്കുന്നത്.ഒരു സാമ്പത്തിക വര്‍ഷത്തില്‍ 65,000 എച്ച് 1 ബി വിസകളാണ് അമേരിക്ക അനുവദിക്കുന്നത്. ഇതിന് പുറമെ 20,000 വിസകള്‍ അമേരിക്കയില്‍ ഉന്നത വിദ്യഭ്യാസം നടത്തുന്ന വിദേശികള്‍ക്കും നല്‍കാറുന്‍ട്. നിലവില്‍ ഐടി മേഖലയില്‍ ഇന്ത്യക്കാരാണ് ഈ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :