1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Nepal pm receive covishield vaccine

നേപ്പാള്‍ പ്രധാനമന്ത്രിയും ഭാര്യയും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചു

Nepal Pm
നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയും ഭാര്യ രാധിക ശാക്യയും കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചു. ഞായറാഴ്ച വാക്‌സിനേഷന്റെ ആദ്യ ഡോസാണ് ഇരുവരും സ്വീകരിച്ചത്. നേപ്പാളില്‍ കഴിഞ്ഞ ദിവസമാണ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ശര്‍മ ഒലിയും ഭാര്യയും വാക്‌സിന്‍ സ്വീകരിച്ചത്. 
 
60വയസിനു മുകളില്‍ ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം യോഗ്യരായ എല്ലാരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നതിന് ഒരു പേടിയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,599 പേര്‍ക്ക്; മരണം 97