കേരളത്തിന്റെ പ്രതീകം എന്നപദവിയില്‍ നിന്ന് ഇ ശ്രീധരനെ മാറ്റി

ശ്രീനു എസ്| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (09:39 IST)
കേരളത്തിന്റെ പ്രതീകം എന്നപദവിയില്‍ നിന്ന് ഇ ശ്രീധരനെ മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കെഎസ് ചിത്രയും ഇ ശ്രീധരനും ആണ് കേരളത്തിന്റെ പ്രതീകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

തിരഞ്ഞെടുപ്പ് ഓഫീസികളില്‍ നിന്ന് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :