1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Nepal Landslides

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

Nepal Landslides
നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്. അതേസമയം ഭൂചലനത്തില്‍ വീട് തകര്‍ന്ന് നേപ്പാളില്‍ ആറ് മരണങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
ന്യൂദല്‍ഹി, ലഖ്നൗ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അഞ്ചുമണിക്കൂറിനിടെ നേപ്പാളിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. 
അടുത്ത ലേഖനം
ജി20യുടെ അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ഇന്ത്യ; പദവി ഏറ്റെടുക്കുന്നത് ഡിസംബര്‍ ഒന്നിന്