ന്യൂയോര്‍ക്ക്|
Last Modified ശനി, 22 നവംബര്‍ 2014 (13:15 IST)
അമേരിക്കയില്‍ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ദ ആനിമല്‍ പ്രവര്‍ത്തകരുടെ നഗ്ന പ്രതിഷേധം. നഗ്ന ദേഹങ്ങളില്‍ പെയിന്റ് പൂശിയ ശേഷം ബാത് ടബ്ബില്‍ ഇരുന്നാണ് ഇവര്‍ പ്രതിഷേധിച്ചത്
അടുത്താഴ്ച അമേരിക്കയില്‍ നടക്കാനിരിക്കുന്ന കൊയ്ത്തുല്‍സവങ്ങളുടെ ഓര്‍മ്മ പുതുക്കുന്ന ദേശീയ ഉല്‍സവാഘോഷത്തില്‍ സീ വേള്‍ഡ് എന്ന സ്ഥാപനത്തിന് ഇടം നല്‍കിയതാണ് ഇവരെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
നേരത്തെ പ്രസ്തുത കമ്പനിയുടെ
മറീന്‍ പാര്‍ക്കില്‍ കൂറ്റന്‍ തിമിംഗലങ്ങള്‍ അടക്കമുള്ളവയെ ക്രൂരമായി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍
പേറ്റ പ്രവര്‍ത്തകര്‍ പകര്‍ത്തി പുറത്തു വിട്ടിരുന്നു.
പരിപാടിയുടെ സ്പോണ്‍സറുമാരായ റീട്ടെയില്‍ ഭീമനായ Macyയുടെ ഓഫീസിനു മുന്‍പിലാണ് നഗ്ന പ്രതിഷേധം അരങ്ങേറിയത്.മറീന്‍ വേള്‍ഡിന് എതിരെ ജനരോഷം ഉയര്‍ത്തുകയാണ് പ്രതിഷേധത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.