മോഡിയുടെ നയങ്ങള്‍ അമേരിക്കയും കോപ്പിയടിക്കുന്നു!

മോഡി, അമേരിക്ക, സാമ്പത്തിക നയം
മുംബൈ| VISHNU.NL| Last Modified വ്യാഴം, 20 നവം‌ബര്‍ 2014 (15:31 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങള്‍ അമേരിക്കയിലും പ്രാവര്‍ത്തികമാക്കിത്തുടങ്ങി. അമേരിക്കന്‍ സംസ്ഥാനമായ സൌത്ത് കരോലിനയിലാണ് മോഡിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ നയം അതേപോലെ കോപ്പിയടിക്കുന്നത്. സമാനമായ സാമ്പത്തിക നയം നടപ്പിലാക്കി സൌത്ത് കരോലിനയെ സമ്പന്നമാക്കുകയാണ് സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറായ നിക്കി ഹെയ്ലിയുടെ ഉദ്ദേശം.

ഇന്ത്യന്‍ വംശജയായ യുഎസ് റിപ്പബ്ലിക്കന്‍
ലീഡറുമായ നിക്കി ഇന്ത്യന്‍ വംശജയാണ്.
അമേരിക്കയിലേയ്ക്ക് കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ് നിക്കി. പത്ത് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് നിക്കി താന്‍ മോഡിയുടെ നയങ്ങള്‍ തന്റെ സംസ്ഥാനത്ത് നടപ്പിലാക്കിയ കാര്യം അറിയിച്ചത്. യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറാണ് നിക്കി ഹെയ്ലി.

നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന സമയത്ത് അദ്ദേഹവുമായി ജോലിചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും മോദിയുടെ നയങ്ങള്‍ സൌത്ത് കരോലിനയില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു. ഇതനുരിച്ച് നികുതികളും നിയന്ത്രണങ്ങളും കുറച്ചു, വാണിജ്യത്തില്‍ മാത്രം ശ്രദ്ധിച്ചു. വാണിജ്യ രംഗത്ത് സര്‍വകലാശാലകളുടെയും ട്രെയിനിംഗ് സെന്ററുകളുടേയും സഹകരണം ഉറപ്പാക്കിയെന്നു നിക്കി വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :