കാശുണ്ടായിട്ടും അമേരിക്കക്കാര്‍ക്ക് നിരാശ, ഇന്ത്യക്കാര്‍ക്ക് പെരുത്ത് സന്തോഷം!

ലണ്ടന്‍| VISHNU.NL| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (12:52 IST)
കാര്യം പറഞ്ഞാല്‍ അമേരിക്കക്കാരൊക്കെ കാശുകാരാണ്. ദാരിദ്രമുള്ള ആര്‍ക്കും അവിറ്റെ വാഹനമുണ്ടാകും. എന്നാല്‍ കാശും സമാധാനവും തമ്മില്‍ ഒരു കാന്തത്തിന്റെ രണ്ട് ധ്രുവങ്ങള്‍ പോലെയാണ്. ഒരിക്കലും അടുത്ത് വരില്ല എന്ന് പറയുന്നത് വളരെ ശരിയാണ്. കാരണം കാശുകാരായിട്ടും അമേരിക്കക്കാര്‍ക്ക് ഒട്ടും സമാധാനമില്ലത്രെ. എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ഇക്കാര്യത്തില്‍ സന്തോഷിക്കാന്‍ നല്ല വകയുണ്ട്. ഇന്ത്യാക്കാര്‍ വളരെ സന്തുഷ്ടരാണുപോലും!

അമ്പരക്കേണ്ട സന്തോഷകരമായ ജീവിതത്തിന് അടിസ്ഥാനം സമ്പത്തല്ലെന്ന് വ്യക്തമാക്കി ആഗോള ഹാപ്പി ഇന്‍ഡെക്‌സ് ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സമ്പത്തിന്റെ കേന്ദ്രങ്ങളെന്ന് കരുതുന്ന 151 രാജ്യങ്ങളുടെ പട്ടികയില്‍ സന്തോഷത്തിന്റെ കാര്യത്തില്‍ 105-)ം സ്ഥാനത്താണ്. ബ്രിട്ടന്‍ 44-)ം
സ്ഥാനത്തും. മാത്രമല്ല അമേരിക്കയില്‍ ഏറെപ്പേരും നിരാശരാണെന്നും ഇന്‍ഡക്സ് പറയുന്നു.

ഹാപ്പിനെസ് ഇന്‍ഡെക്‌സ് പ്രകാരമുള്ള ആദ്യ പത്തുരാജ്യങ്ങളില്‍ പ്രഖ്യാപിത വികസിത രാജ്യങ്ങളൊന്നുമില്ല എന്നതാണ് ശ്രദ്ധേയം. കോസ്റ്റാറിക്ക, വിയറ്റ്‌നാം, കൊളംബിയ, ബെലിസ്, എല്‍ സാല്‍വഡോര്‍, ജമൈക്ക, പാനമ, നിക്കരാഗ്വ, വെനസ്വേല, ഗ്വാട്ടിമാല എന്നീ രാജ്യങ്ങളാണ് ടോപ് ടെന്നിലുള്ളത്. 32-)ം
സ്ഥാനത്തുണ്ട് എന്നത് സന്തോഷകരമായ കാര്യം തന്നെ.

പ്രകൃതി സമ്പത്തും കാലാവസ്ഥയും ആയുര്‍ദൈര്‍ഘ്യവുമൊക്കെയാണ് സന്തുഷ്ടിയുടെ അടിസ്ഥാനമെന്ന് ഇന്‍ഡെക്‌സ് പറയുന്നു. മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെ തന്നെ അതിജീവിക്കാന്‍ കഴിയുന്ന പാരിസ്ഥിതിക പിന്തുണയുള്ള രാജ്യങ്ങളാണ് ഈ പട്ടികയില്‍ മുന്‍നിരയിലുള്ളത്. മൂവ്ഹബ് എന്ന വെബ്‌സൈറ്റ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനത്തില്‍ ലോകത്തിന്റെ ഭൂപടം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. ഇത് പ്രകാരമാണ് അമേരിക്ക സമ്പത്തില്‍ മുന്നിലാണെങ്കിലും സന്തോഷത്തിലും സമാധാനത്തിലും പിന്നിലാണെന്ന് തെളിയിക്കുന്നത്.

പ്രമുഖ രാജ്യങ്ങളില്‍ പലതും റാങ്കിങ്ങില്‍ ഏറെ പിന്നിലാണ്. പണക്കൊഴുപ്പില്‍ മുന്നിലാണെങ്കിലും ഗൾഫ് രാജ്യമായ യുഎഇ 130-)ം
സ്ഥാനത്താണ്. റഷ്യ (122), അമേരിക്ക (105), സിംഗപ്പുര്‍(90), ഓസ്‌ട്രേലിയ (76), കാനജ (65), സ്‌പെയിന്‍ (62), ചൈന (60), ഇറ്റലി (51), ഫ്രാന്‍സ് (50), ജര്‍മനി (46), ബ്രിട്ടന്‍ (41), സ്വിറ്റ്‌സര്‍ലന്‍ഡ് (34), ന്യൂസീലന്‍ഡ് (28), ബ്രസീല്‍ (21) എന്നിങ്ങനെയാണ് പ്രമുഖരാജ്യങ്ങളുടെ സന്തോഷക്കണക്ക്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :