അമേരിക്ക തണുത്തു വിറക്കുന്നു: അതിശൈത്യത്തില്‍ എട്ടു മരണം

ന്യൂയോര്‍ക്ക്‌| Last Modified വ്യാഴം, 20 നവം‌ബര്‍ 2014 (15:41 IST)
അമേരിക്കയില്‍ അതിശൈത്യത്തില്‍ എട്ടു മരണം. ഇതില്‍ ന്യൂയോര്‍ക്കിലെ ബഫലോ കൗണ്ടിയില്‍ മാത്രം നാലു പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡുകളിലെ
മഞ്ഞുനീക്കാനായി നൂറോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.

അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലകളിലാണ് ശക്തമായ ശീതകൊടുങ്കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നത്. യു എസില്‍ അമ്പതോളം സ്റ്റേറ്റുകളില്‍ കനത്ത ശീതകാറ്റടിക്കുന്നുണ്ട്. മഞ്ഞു വീഴ്ച മൂലം നിരവധി പേര്‍ വാഹനങ്ങളിലും വീടുകളിലും കുടുങ്ങിക്കിടക്കുകയാണ്.

ന്യൂയോര്‍ക്കില്‍ നാലു മിനിറ്റുകള്‍ക്കിടെ ആറടി ഉയരത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. അതിശൈത്യം മൂലം ട്രെയിന്‍ സര്‍വീസുകളെല്ലാം തടസ്സപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :