യാന്‍ഗോണ്‍|
VISHNU.NL|
Last Modified വ്യാഴം, 3 ജൂലൈ 2014 (12:00 IST)
മ്യാന്മറില്‍ വീണ്ടും വര്‍ഗീയ സംഘര്‍ഷം. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടലെയിലാണ് ഇത്തവണ മുസ്ലീം-ബുദ്ധമത വിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. ബുദ്ധമത വിഭാഗത്തിലെ ഒരു സ്ത്രീയെ മുസ്ലീം മതവിശ്വാസി മാനഭംഗപ്പെടുത്തിയതില്‍ പ്രകോപിച്ചാണ് കലാപം തുടങ്ങിയത്.
സംഭവത്തേതുടര്‍ന്ന് അക്രമാസ്ക്തരായ ബുദ്ധമത വിശ്വാസികള്‍ ആയുദ്ധങ്ങളുമായി മുസ്ലീം വിഭാഗത്തിലെ ആളുകളുടെ കടകള്‍ ആക്രമിക്കുകയായിരുന്നു. ഇതൊടെ മറുവിഭാഗവും ആയുധങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നു.
തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി ജനകൂട്ടത്തിന് നേരെ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്പ്പ് നടത്തി. സംഘര്‍ഷം കൂടുതല്‍ മേഖലയിലേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ പോലീസ് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. കലാപത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ കൊല്ലപ്പെട്ട ആളുകളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.