റിയാദ്ദ്ദ്|
Last Modified ബുധന്‍, 14 മെയ് 2014 (11:04 IST)
മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് കണ്ടതിനെതുടര്‍ന്ന് മൂന്ന് പ്രമുഖ ഇമാമുമാര്‍ക്ക് സൗദി അറേബ്യ മതകാര്യങ്ങളില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.
ഒട്ടേറെ അറബി രാജ്യങ്ങളിലെ മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുമായി ഇവര്‍ക്ക് നേരിട്ടു ബന്ധമുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നാണ് നടപടിയെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ളതായി സംശയിക്കുന്ന ഇമാമുമാരും മുസ്ലിം പണ്ഡിതന്മാരും ഇസ്‌ലാം വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 76 പേര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മതപ്രഭാഷണം നടത്തുന്നതിനും മതക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും ഇവര്‍ക്ക് ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയത്. അമേരിക്കയും ബ്രിട്ടനും സഖ്യരാജ്യങ്ങളും മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.