പാറ്റ്ന|
VISHNU.NL|
Last Modified ബുധന്‍, 14 മെയ് 2014 (12:58 IST)
ചിലര്‍ എത്ര കൊണ്ടാലും പഠിക്കാത്തവരാണ്. അത്തരക്കാരുടെ കൂട്ടത്തില്‍ ബിജെപി നേതാവ് ഗിരിരാജ് സിംഗിനേയും കൂട്ടാം. കാരണം പ്രസ്താവനകള്‍ നടത്തി വിലക്കുകളും ക്രിമിനല്‍കേസും വാറണ്ടുകളും ഉപഹാരം പോലെ വാങ്ങിക്കൂട്ടിയിട്ടും വിവാദ പ്രസ്താവനയുമായി അദ്ദേഹം വീണ്ടു
മെത്തിയിരിക്കുന്നു.
എന്തു കൊണ്ടാണ് തീവ്രവാദികളെല്ലാം ഒരേ സമുദായത്തില്‍ നിന്നാകുന്നതെന്ന പ്രസ്താവന നടത്തിയാണ് ബീഹാറിലെ നവാഡ ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് വീണ്ടും വിവാദം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.
ഭീകര പ്രവര്‍ത്തനം ഒരു സമുദായത്തെയല്ല രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഒരു സമുദായത്തില്‍പ്പെട്ടവരെല്ലാം തീവ്രവാദികള്‍ എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവല്ലാം ഒരു സമുദായത്തില്‍ നിന്നുള്ളവരാണെന്നത് സത്യമല്ലേ. അത് കണ്ടിട്ടും എന്ത് കൊണ്ടാണ് മതേതരരെന്ന് പറയുന്ന നേതാക്കള്‍ മിണ്ടാതിരിക്കുന്നത് ഇങ്ങനെ പോകുന്നു നേതാവിന്റെ തീ തുപ്പുന്ന വാക്കുകള്‍.
നരേന്ദ്ര മോഡിയെ അംഗീകരിക്കാത്തവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന് പ്രസംഗിച്ചതിന് ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഗിരിരാജ് സിങിനെ വിലക്കിയിരുന്നു. പൊലീസ് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.