ഈജിപ്തില്‍ 683പേര്‍ക്ക് വധശിക്ഷ

കെയ്റോ| VISHNU.NL| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (15:15 IST)
മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതാവ് മുഹമ്മദ് ബാദിയടക്കം 683 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വിധിച്ചു.

കഴിഞ്ഞ വര്‍ഷം മിനായയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതിനിടെ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ട
കേസിലാണ് കൊടതി വിധിയുണ്ടായിരിക്കുന്നത്.

683 പേരെയും കൂട്ട വിചാരണ നടത്തിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. വിധി കേട്ടയുടന്‍ പ്രതികളുടെ ബന്ധുക്കളില്‍ പലരും കോടതി വളപ്പില്‍ കുഴഞ്ഞുവീഴുകയുണ്ടായി. കഴിഞ്ഞ മാര്‍ച്ചില്‍ 492 പേരെ വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവ് പുന:പരിശോധിച്ച കോടതി അത് ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

പ്രതികള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കതെ അതിവേഗത്തിലുള്ള വിചാരണ നടപടികളും ശിക്ഷ വിധിക്കലും ആംനെസ്റ്റി ഇന്റെര്‍നാഷണല്‍ അടക്കമുള്ള
ആഗോള മനുഷ്യാവകാശ സംഘടനകളുടെയും ഐക്യരാഷ്ട്ര സഭയുടെയും വിമര്‍ശനങ്ങന്‍ നേരത്തെ വിളിച്ചുവരുത്തിയവയായിരുന്നു.

ഇത്തരം അതൃപ്തികള്‍ വിവിധ് കൊണുകളില്‍നിന്നുണ്ടാകുന്നതിനിടെയാണ് പുതിയ ശിക്ഷാവിധിയുമായി കോടതി
രംഗത്തു വന്നിരിക്കുന്നത്. കോടതി വിധി പക്ഷപാതപരമാണെന്ന് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :