ഇസ്ലാമാബാദ്|
vishnu|
Last Modified ഞായര്‍, 21 ഡിസംബര്‍ 2014 (10:45 IST)
മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണ നീണ്ടുപോകുന്നതിനു കാരണം ഇന്ത്യയെന്ന് പാക്കിസ്ഥാന്‍. പാക് പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവ് സര്‍ദാജ് അസീസ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.
കേസില്‍ വ്യക്തമായ നടപടികളെടുക്കുന്നതിന് പാക്കിസ്ഥാന്‍ തയാറാണ്. എന്നാല്‍ ജുഡീഷ്യല്‍ കമ്മിഷനു സാക്ഷികളുമായി ബന്ധപ്പെടുന്നതിനുള്ള സാഹചര്യം
ഇന്ത്യ ഒരുക്കാത്തതിനാലാണ് വിചാരണ നീണ്ടുപോകുന്നത്.
2013 സെപ്റ്റംബറിലാണ് ഇതിന് അനുവദിച്ചത്. തടസ്സം എത്രയും പെട്ടന്നു മാറുമെന്നാണ് പ്രതീക്ഷയെന്നും അസീസ് പറഞ്ഞു.
അതേ സമയം 2007 ലെ സംഝോത എക്സ്പ്രസ് കേസില്‍ ഇന്ത്യ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാനയിലെ പാനിപ്പത്തില്‍ വച്ച് 2007 ഫെബ്രുവരി 18നാണ് സംഝോത എക്സ്പ്രസിനു നേരെ ആക്രമണമുണ്ടായത്. അന്നുണ്ടായ തീപിടുത്തത്തില്‍ 68 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാനികളായിരുന്നു.