കടല്‍ക്കൊലക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇറ്റലിയുടെ ശ്രമം

ന്യൂഡല്‍ഹി| Last Updated: ശനി, 20 ഡിസം‌ബര്‍ 2014 (14:09 IST)
കടല്‍ക്കൊലക്കേസില്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇറ്റലിയുടെ ശ്രമം.ഇതിനായി ഇറ്റലി സമര്‍പ്പിച്ച നിദ്ദേശങ്ങള്‍ പരിഗണിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി സുഷ്മസ്വരാജ് പറഞ്ഞു.

കൊല്ലപ്പെട്ട മീന്‍പിടുത്തക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാമെന്നും സംഭവത്തില്‍ നാവികരായ മാസിമിലിയാനോ ലത്തോറെയ്ക്കും സാല്‍വത്തോറെ ജെറോണിനും വേണ്ടി അംബാസഡര്‍ പരസ്യമായി മാപ്പ് പറയാമെന്നുമാണ്
ഇറ്റലിയുടെ നിര്‍ദ്ദേശങ്ങള്‍ .ഇതിന് പകരമായി ഇരു നാവികരെയും വിട്ടയക്കണമെന്നും കേസ് ഇറ്റലിയിലേക്ക് മാറ്റണമെന്നും മാണ് ഇറ്റാലിയുടെ ആവശ്യങ്ങള്‍.

എന്നാല്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ സുപ്രീംകോടതിയുടെ അനുമതിയോടെ മാത്രമേ ഈ കേസില്‍ ഒത്തുതീര്‍പ്പ് സാധ്യമാകുകയുളളു.നേരത്തെ ചികിത്സ ആവശ്യങ്ങള്‍ക്കായി ജാമ്യകാലാവധി നീട്ടി നല്‍കണമെന്ന മാസിമിലിയാനോ ലത്തോറെയുടെ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഇറ്റലി
ഇന്ത്യയിലെ അംബാസിഡറെ തിരികെ വിളിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :