കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 28 ജൂണ്‍ 2022 (13:06 IST)
2022-ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തിരഞ്ഞ ഏഷ്യക്കാരുടെ മിഡ്-ഇയര്‍ റിപ്പോര്‍ട്ട് ഗൂഗിള്‍ പുറത്തുവിട്ടു. ഏറ്റവുമധികം തിരഞ്ഞ ഏഷ്യന്‍ താരങ്ങളുടെ പട്ടികയില്‍ വിജയ്, കാജല്‍ അഗര്‍വാള്‍, കീര്‍ത്തി സുരേഷ്, സാമന്ത എന്നിവരാണ് മുന്നില്‍. ധനുഷ്, സൂര്യ, രജനികാന്ത്, കാജല്‍ അഗര്‍വാള്‍, രശ്മിക മന്ദാന എന്നിവരും പട്ടികയിലുണ്ട്. ടോളിവുഡ്, ബോളിവുഡ് താരങ്ങളായ അല്ലു അര്‍ജുന്‍, മഹേഷ് ബാബു, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
തമിഴ് താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, രജനികാന്ത് എന്നിവര്‍ ആദ്യ 100 പേരുടെ പട്ടികയില്‍ ഇടം നേടി. വിജയ് ആണ് ലിസ്റ്റില്‍ മുന്നിലുള്ള തമിഴ് താരം. നയന്‍താര 33-ാം സംസ്ഥാനത്താണ് ഉള്ളത്.