കമല്‍ഹാസന്‍ ചിത്രത്തില്‍ മമ്മൂട്ടിയും ! ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

രേണുക വേണു| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (13:02 IST)

ഉലകനായകന്‍ കമല്‍ഹാസനും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ സമീപിച്ചതായാണ് വാര്‍ത്തകള്‍.

ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഈ സിനിമയില്‍ സുപ്രധാന കഥാപാത്രം അവതരിപ്പിക്കാനാണ് മമ്മൂട്ടിയെ സമീപിച്ചിരിക്കുന്നത്.

ശക്തമായ ഒരു അതിഥി വേഷത്തിലേക്കാണ് മമ്മൂട്ടിയെ പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതേ കുറിച്ച് മമ്മൂട്ടിയോട് കമല്‍ തന്നെ ചര്‍ച്ച നടത്തി. മമ്മൂട്ടി സമ്മതം മൂളിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :