കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിന് മുന്‍ഗണനയെന്ന് മോഡി

ബ്രിസ്‌ബെയ്ന്‍:| Last Modified ശനി, 15 നവം‌ബര്‍ 2014 (11:53 IST)
ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ബ്രിക്‌സ് രാജ്യനേതാക്കളുമായി ചര്‍ച്ച നടത്തി.ചര്‍ച്ചയില്‍ കള്ളപ്പണ നിക്ഷേപം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള അനധികൃത പണം രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയുയര്‍ത്തുന്നുണ്ട്. വലിയ വെല്ലുവിളിയുള്ള ഈ ലക്ഷ്യം നേടുന്നതിന് സഹകരണം തേടുന്നതായും പറഞ്ഞു.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസ്സെഫ് എന്നിവരുമായാണ് മോഡി കൂടികാഴ്ച നടത്തിയത്.

പര്യടനത്തിനിടെ
16,000 ഇന്ത്യന്‍ പ്രവാസികളെയും മോഡി കാണും .500 ഓളം കമ്പനി സി ഇഒമാരുമായി കോണ്‍ഫറന്‍സ് നടത്തും. ജി-20 ഉച്ചകോടിയിലും മോഡി കള്ളപ്പണവും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്കും മോഡി ചര്‍ച്ചയില്‍ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :