പ്രവാസി വോട്ടിന് കേന്ദ്ര പിന്തുണ

ന്യൂഡല്‍ഹി| vishnu| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (10:14 IST)
ഇന്ത്യന്‍ പൌരത്വമുള്ള പ്രവാസിന്‍ ഇന്ത്യക്കാര്‍ക്ക് വൊട്ടവകാശം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ. പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ചൊ, ഇലക്ട്രോണിക സംവിധാനത്തിലൂടെ തപാല്‍ വോട്ട് ചെയ്യാനോ അനുവദിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനാണ്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുക. ഇന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിക്കും.

പ്രവാസി വോട്ടിനെക്കുറിച്ചുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് എച്ച്‌എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ പ്രവാസി വോട്ടിനെ അനുകൂലിക്കുമെന്ന് അറിയിച്ചത്. അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ എല്‍ നാഗേശ്വര റാവു ആയിരിക്കും കേന്ദ്രസര്‍ക്കാരിനു വേണ്ടി കൊടതിയില്‍ ഹാജരാകുക.

ഒക്ടോബര്‍ 16 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത് പ്രവാസികള്‍ക്ക് പകരം വോട്ട് അനുവദിക്കാമെന്നാണ്. തപാല്‍ വോട്ടും പകരം വൊട്ടും ഡ്യൂട്ടിയിലുള്ള സൈനികര്‍ക്ക് അനുവദിക്കാറുണ്ട്. ഇതില്‍ മാറ്റം വരുത്തി പ്രവാസികള്‍ക്കായി അനുവദിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. അതേ സമയം വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ വോട്ടിംഗ് ഏര്‍പ്പെടുത്തുന്നത് പ്രായോഗികമാകില്ലെന്ന നിലപാടാണ് കമ്മീഷന്റേത്.

സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇന്റെര്‍നെറ്റില്‍ കൂടിയുള്ള വോട്ടിംഗ് പരിഗണിക്കേണ്ടതില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. അന്യസംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ സൌകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഡോ. ഷംസീര്‍ വയലില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :