ആയിരം കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ഇനി മന്ത്രിസഭയുടെ അനുമതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (20:23 IST)
വരെയുള്ള പദ്ധതികള്‍ക്ക് ഇനി മന്ത്രിസഭയുടെ അനുമതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. പദ്ധതികള്‍ സംബന്ധിച്ച് വകുപ്പുമന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന് തീരുമാനമെടുക്കാം.

500 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് വകുപ്പു മന്ത്രിമാര്‍ക്കും 100 കോടിയുടെ പദ്ധതികള്‍ക്ക് അതതു മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ക്കും അനുമതി നല്‍കാം. പദ്ധതികള്‍ നടപ്പാക്കാന്‍ വരുന്ന കാലതാമസം ഒഴിവാക്കാനാണ് പുതിയ നീക്കം. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുത്തത്.

നേരത്തെ 300 കോടിക്കു മുകളിലുള്ള എല്ലാ പദ്ധതികള്‍ക്കും കേന്ദ്രമന്ത്രിസഭയുടെ അനുമതി ആവശ്യമായിരുന്നു. 25 മുതല്‍ 150 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്കായിരുന്നു മന്ത്രിമാര്‍ക്ക് അനുമതി നല്‍കിയിരുന്നു.

25 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്കു മാത്രമായിരുന്നു സെക്രട്ടറിമാര്‍ക്ക് നേരിട്ട് അനുമതി നല്‍കാവുന്നത്. ഇതിന്റെ പരിധിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :