വാഷിംഗ്ടണ്‍|
Last Updated:
ശനി, 16 നവംബര്‍ 2019 (15:50 IST)
പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള വൈറസ് ലോകസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. എബോളയെ നേരിടുന്നതിനായി 500 മില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ ഒബാമ പ്രഖ്യാപിച്ചു.
പശ്ചിമാഫ്രിക്കയിലെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനായി മൂവായിരം സൈനികരെ അയയ്ക്കും. എബോള വൈറസ് പടരുന്നത് നിയന്ത്രണവിധേയമല്ലെന്നും കൂടുതല്‍ മോശം അവസ്ഥയിലേക്കാണ് പോകുന്നതെന്നും അമേരിക്കയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഒബാമ വ്യക്തമാക്കി.
പശ്ചിമാഫ്രിക്കയില്‍ 2,400 ഓളം പേര്‍ എബോള ബാധിച്ച് മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍.