എബോള ഭീതിയില്‍ ലോകം; മരണം 3,000 കടന്നു

ലൈബീരിയ| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (11:28 IST)
ഭീതിയില്‍ ലോകം വിറക്കുകയാണ്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 3,000 കടന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. രോഗം ഏറ്റവും രൂക്ഷമായി ബാധിച്ച ലൈബീയയില്‍ മാത്രം 1,830 പേരാണ് മരിച്ചു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കുറഞ്ഞത് 6,500 പേരെ രോഗം ബാധിച്ചു. നവംബറോടെ രോഗബാധിതരുടെ എണ്ണം 20,000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

രോഗികളെ ശുശ്രൂഷിക്കാനെത്തുന്ന 2375 ആരോഗ്യപ്രവര്‍ത്തകരെയും എബോള ബാധിച്ചിട്ടുണ്ട്. ഇവരില്‍ 211 പേര്‍ മരിച്ചു. ആരോഗ്യപരിചരണം മോശമായ ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് രോഗം ഗുരുതരമായി ബാധിച്ചത്.

ആഗോള സുരക്ഷയ്ക്കുള്ള ഭീഷണിയെന്നാണ് യുഎസ് പ്രസിഡന്റ് ഈ രോഗത്തെ വിശേഷിപ്പിച്ചത്. ലൈബീരിയെ സഹായിക്കുന്നതിനായി 3000 ഓളം സൈനികരെ ഒബാമ അയച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :