ജപ്പാനില്‍ മോഡിയുടെ തയ്‌കോ ഡ്രം പ്രകടനം

modi drums
ടോക്കിയോ| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (13:25 IST)
പരമ്പരാഗത ജപ്പാന്‍ വാദ്യോപകരണമായ തയ്‌കോ ഡ്രം വായിച്ച് വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ടാറ്റ കണ്‍സള്‍ട്ടന്‍സി സെര്‍വീസസ് ടെക്നോളജി ആന്‍ഡ് കള്‍ചറല്‍ അക്കാദമി (ടിസിഎസ്)യുടെ ഉദ്ഘാടന ചടങ്ങില്‍ വച്ച്
ടിസിഎസ് സിഇഒ എന്‍.ചന്ദ്രശേഖരന്റെ ക്ഷണം സ്വീകരിച്ചാണ് മോഡി ഡ്രം വായിച്ചത്.

പ്രൊഫഷനല്‍ ഡ്രം വായനക്കാരുടെ പ്രകടനത്തിന് ശേഷമായിരുന്നു മോഡിയുടെ ഊഴം. മോഡിയുടെ പ്രകടനം കണ്ടുനിന്നവര്‍ കൈയ്യടിച്ചു.ചടങ്ങില്‍ വച്ച് ട്രെയിനിങ്ങിനായി ഇന്ത്യയിലേക്ക് വരുന്ന ടിസിഎസിലെ ആദ്യ ബാച്ചിലെ ഐടി വിദ്യാര്‍ഥികള്‍ക്ക് മോഡി
സന്ദേശം നല്‍കി.

നിങ്ങള്‍ ഇന്ത്യയില്‍ വരുമ്പോള്‍ ടിസിഎസിന്റെ മുറിക്കുള്ളില്‍ ഒതുങ്ങി കൂടരുത്. ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണം ജപ്പാനില്‍ തിരിച്ചെത്തുമ്പോള്‍ മറക്കാനാവാത്ത കുറെ നല്ല ഓര്‍മകള്‍ ഇന്ത്യ നിങ്ങള്‍ക്ക് നല്‍കട്ടെ മോഡി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :