ദക്ഷിണ കൊറിയയില്‍ ഭീതി പരത്തി വീണ്ടും മെര്‍സ് മരണം

സോള്‍| VISHNU N L| Last Modified ബുധന്‍, 8 ജൂലൈ 2015 (13:32 IST)
ദക്ഷിണ കൊറിയയില്‍ എട്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു മെര്‍സ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മാരകമായ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം എന്ന വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി.

28 ദിവസത്തിനുള്ളില്‍ പുതിയ മെര്‍സ് ബാധ കണ്ടെത്തിയില്ലെങ്കില്‍ രാജ്യം മെര്‍സ്മുക്തമായെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യവകുപ്പു അധികൃതര്‍ തന്നെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

സര്‍ക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ 33 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒന്‍പത് പേരുടെ നില ഗുരുതരമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :