വ്യാപം അഴിമതി: നമ്രത ദമോറിന്റെ മരണം പുനരന്വേഷിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ

 വ്യാപം നിയമന അഴിമതി , നമ്രത ദമോര്‍ , കൊലപാതകം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 8 ജൂലൈ 2015 (10:16 IST)
വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ആദ്യം മരിച്ച നമ്രത ദമോറിന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കി. 2012ല്‍ മരിച്ച നമ്രതയുടെ മരണം കൊലപാതകമാണെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. നമ്രതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

2012 ഒരു റെയില്‍വെ ട്രാക്കിന് സമീപത്തായിരുന്നു നമ്രത ദമോറിന്റെ മൃതശരീരം കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ പോസ്‌റ്റ് മോര്‍ട്ടത്തില്‍ മരണം ശ്വാസം മുട്ടിയുള്ള മരണമായിരുന്നുവെന്ന് വ്യക്തമാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നമ്രതയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നത്.

വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് നമ്രതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനമയത്. വ്യാപം കേസിൽ പ്രതികളും സാക്ഷികളും അടക്കം 46 പേരാണ് ഇതുവരെ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്. മരിച്ചവരുടെ പട്ടിക എസ്.ഐ.ടി കോടതിക്ക് കൈമാറിയിരുന്നു.

അടുത്ത ദിവസങ്ങളിൽ തുടർച്ചയായി നാലു പേർ മരിച്ചതോടെയാണ് സി.ബി.ഐ അന്വേഷണത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമായത്. പൊലീസ് ഉദ്യോഗസ്ഥനായ രമാകാന്ത് പാണ്ഡെയാണ് സംഭവവുമായി ബന്ധപ്പെട്ട് അവസാനം മരിച്ചത്. ഇയാളെ വ്യാപം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ട്രെയിനി പൊലീസ് ഇൻസ്‌പെക്ടർ അനാമിക കുശ്‌വാഹ്, ജബൽപൂർ മെഡിക്കൽ കോളജ് ഡീൻ അരുൺ കുമാർ, ആജ് തക് ചാനലിലെ റിപ്പോർട്ടറായ അക്ഷയ് സിംഗ് എന്നിവരെയും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...