മെര്‍സ് കാലനെപ്പോലെ പടരുന്നു; സൗദിയില്‍ പത്തു പേര്‍ കൂടി മരിച്ചു

ദോഹ| VISHNU.NL| Last Modified വ്യാഴം, 15 മെയ് 2014 (15:33 IST)
സൗദിയില്‍ മെര്‍സ് കൊറോണ വൈറസ് ബാധയേ തുടര്‍ന്ന് പത്തു പേര്‍ കൂടി മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ രോഗം ഇന്ത്യയിലേക്ക് പടരാനുള്ള സാധ്യത കൂ‍ടിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിലാണിത് പത്തുപേര്‍ സൌദിയില്‍ രോഗബാധ മൂലം മരിച്ചത്. രാജ്യത്ത് 20 പേര്‍ക്കു കൂടി പുതുതായി വൈറസ് ബാധ കണ്ടെത്തിയത് ആശങ്കയുണര്‍ത്തുന്നു. സര്‍ക്കാര്‍ സംവിധാനം ശക്തമായി പ്രതിരോധ നടപടികള്‍ തുടരുന്നുണ്ടെങ്കിലും രൊഗം വ്യാപിക്കുന്നത് കുറയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

രോഗം ബാധിച്ചവരുടെ എണ്ണം 511 ആയെന്ന് ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റില്‍ പറയുന്നു. രണ്ടു വര്‍ഷത്തിനിടെ രാജ്യത്ത് മെര്‍സ് ബാധിച്ച് മരിച്ചത് 157 പേരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :