സര്‍വീസിനിടെ കെ‌എസ്‌ആര്‍‌ടിസി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

താമരശ്ശേരി| Last Modified വ്യാഴം, 15 മെയ് 2014 (12:54 IST)
സര്‍വീസ് നടത്തുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ കായണ്ണ ചിറക്കാട് സ്വദേശി എന്‍.കെ. മോഹനന്‍ (51) ആണ് മരിച്ചത്.

രാവിലെ പേരാമ്പ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ 27-മൈലില്‍
വെച്ച് മോഹനന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ബസ് റോഡരുകില്‍ പാര്‍ക്ക് ചെയ്തശേഷം സീറ്റിലേക്ക് കുഴഞ്ഞുവീണ ഡ്രൈവറെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :