അലാമാഡ|
Last Modified വ്യാഴം, 15 മെയ് 2014 (11:05 IST)
ഫിലിപ്പീന്‍സില്‍ കോളറയെ തുടര്‍ന്ന് എട്ട് പേര്‍ മരിച്ചു. രാജ്യത്തെ വിദൂര ഗ്രാമമായ തെക്കന്‍ അല്‍മാഡയിലാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. അഞ്ഞൂറോളം പേര്‍ ചികിത്സയിലാണ്.
സ്ഥലത്ത് കുടിവെള്ള പരിശോധനയും രോഗപ്രതിരോധ പ്രവര്‍ത്തനവും ആരംഭിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടികള്‍ക്കാണ് രോഗം കൂടുതലായി ബാധിച്ചത്. പുഴകളിലെയും തോടുകളിലെയും വെള്ളം കുടിവെള്ളമായി ഉപയോഗിച്ചവര്‍ക്കാണ് രോഗം ബാധിച്ചതെന്ന് സാംക്രമിക രോഗ പ്രതിരോധ യൂണിറ്റ് മോധാവി ലിന്‍ഡന്‍ ലീ സൂ പറഞ്ഞു.
കുടിവെള്ള പരിശോധനാഫലം ലഭിച്ചാലേ മരണം കോളറ മൂലമാണോയെന്ന് സ്ഥിരീകരിക്കാനാവുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. 496 പേരാണ് ആസ്പത്രികളില്‍ ചികിത്സയിലുള്ളത്.