Sumeesh|
Last Modified വെള്ളി, 25 മെയ് 2018 (20:56 IST)
അറബിക്കടലിൽ രൂപംകോണ്ട മെകനു ചുഴലിക്കറ്റ് ഒമാനിലെ സലാല തീരത്തെത്തി. സലാലയിലും ഓമാനിന്റെ മറ്റു പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വ്യാഴാഴ്ച തുടങ്ങിയ മഴ വെള്ളിയാഴ്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തെ തുടർന്ന് ഒമാനിൽ 17 പേരെ കാണാതായി. ശക്തമായ കാറ്റിൽ രണ്ട് കപ്പലുകൾ മറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മണിക്കുറിൽ 167 മുതൽ 175 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.
സുരക്ഷാ നടപടികളുടെ ഭാഗമായി സലാല വിമാനത്തളം അടച്ചു. പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ ഒമാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് മലയാളികൾ അടക്കമുള്ള വിദേശികൾ കടുത്ത ആശങ്കയിലാണ്.