വാഷിംഗ്‌ടൺ|
Rijisha M.|
Last Modified ബുധന്‍, 23 മെയ് 2018 (10:28 IST)
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്താനിരുന്ന ഉച്ചകോടി മാറ്റിവെച്ചേക്കുമെന്ന് വൈറ്റ് ഹൗസ്. ജൂൺ 12-ന് സിംഗപ്പൂരിലാണ് ഉച്ചകോടി നടത്താൻ തീരുമാനിച്ചിരുന്നത്. ആണവ നിരായുധീകരണ വിഷയത്തിൽ ഉത്തരകൊറിയയുടെ നിലപാടിലെ അതൃപ്‌തിയാണ് കാരണം.
കഴിഞ്ഞദിവസം നടന്ന ദക്ഷിണകൊറിയ–യുഎസ് സംയുക്ത സൈനികാഭ്യാസത്തിൽ ഉത്തരകൊറിയ അതൃപ്തി അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഉച്ചകോടി മാറ്റിവെച്ചേക്കുമെന്ന് പ്രസിഡന്റ് ട്രമ്പ് സൂചിപ്പിച്ചത്. എന്നാൽ അതേസമയം, ഉച്ചകോടി നടക്കുമെന്ന് ഉറപ്പാക്കാൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ സജീവമായി രംഗത്തുണ്ടായിരുന്നു.