കേപ് കാനവെറാല്‍ (യുഎസ്)|
VISHNU.NL|
Last Modified ശനി, 6 ഡിസംബര്‍ 2014 (08:26 IST)
പത്തുവര്‍ഷം അതുമതിയാകും മനുഷ്യന്‍ ചൊവ്വയില്‍ കാലുകുത്തും. ഇത് നാസയുടെ ദൃഡനിശ്ചയമാണ്. ഇത്തരത്തിലൊരു തീരുമാനത്തിന്റെ ഫലമാണ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നതിലേക്ക് നയിച്ചത്. ഇനി
ചൊവ്വ എന്ന് അന്നേ അമേരിക്ക പ്രഖ്യാപിച്ചതുമാണ്. 2025ല്‍ അങ്ങനെ സംഭവിക്കാന്‍
നാസ കഠിനപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
ഒരുനാള്‍ ചൊവ്വയിലെത്താനുള്ള സ്വപ്നങ്ങള്‍ക്ക് ചിറകേകി ഓറിയോണ്‍ പേടകത്തിന്റെ പരീക്ഷണം നാസ വിജയകരമായി പൂര്‍ത്തിയാക്കി. ഭാവിയില്‍ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പേടകത്തെ ഇന്നലെ രാവിലെ യുഎസ് സമയം 7.05ന് ഡെല്‍റ്റ 4 ഹെവി റോക്കറ്റുപയോഗിച്ചാണു വിക്ഷേപിച്ചത്. വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കകം അത് ഭ്രമണപഥത്തില്‍ എത്തി. തുടര്‍ന്ന് മുന്‍ നിശ്ചയിച്ച പ്രകാരം ഭൂമിയെ വലം വച്ചു.
നാലര മണിക്കൂര്‍ എടുത്തു പരീക്ഷണ ദൌത്യത്തിന്. പേടകത്തെ വിക്ഷേപിച്ചത് ഭൂമിയില്‍നിന്ന് 5800 കിലോമീറ്റര്‍ ഉയരത്തിലേക്കാണ്. ഭൂമിയെ വലം വച്ചതിനു ശേഷം പേടകം മടക്കയാത്ര തുടങ്ങി. 32000 കിലോമീറ്റര്‍ വേഗത്തില്‍ അത് ഭൂമിയിലേക്ക് കുതിച്ചു. ശേഷം ശാന്ത സമുദ്രത്തില്‍ അഭയം പ്രാപിച്ചു. തുടര്‍ന്ന് അമേരിക്കന്‍ നേവിയുടെ സഹായത്തോടെ പേടകം തിരിച്ചെടുക്കുന്നു, പിന്നെ കലിഫോണിയയിലെ സാന്‍ ഡിയഗോയിലേക്ക് പേടകത്തേ കൊണ്ടുപോയി.
എട്ട് വര്‍ഷമാണ് ഈ പേടക ദൌത്യത്തിനായി നാസ പരിശ്രമിച്ചത്. 900 കോടി യുഎസ് ഡോളറാണ് ഇത്രയും കാലം കൊണ്ട് ചെലവായത്. ഫ്ലോറിഡയിലെ കേപ് കാനവെറാല്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ നിന്നുള്ള വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം ഒരു ദിവസം വൈകുകയായിരുന്നു. ചൂട് പ്രതിരോധിക്കാനുള്ള സംവിധാനത്തിന്റെയും പാരച്യൂട്ട് പ്രവര്‍ത്തനത്തിന്റെയും മറ്റും മികവ് പരിശോധിക്കാനാണ് പരീക്ഷണദൌത്യം.
ഭൂമിയിലേക്കുള്ള തിരികെ പ്രവേശനത്തില്‍ പേടകത്തിലെ ചൂട് 2200 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ഇത് പ്രതീരോധിക്കാന്‍ പേടകത്തിന് സാധിക്കുമോ എന്ന് അറിയാനാണ് ഇപ്പോള്‍ ശ്രമിച്ചത്. രണ്ടാം പരീക്ഷണ ദൌത്യം നാലുവര്‍ഷത്തിനുള്ളില്‍. 2021ലെ മൂന്നാം പരീക്ഷണ ദൌത്യത്തില്‍ രണ്ട് ബഹിരാകാശ സഞ്ചാരികളുമുണ്ടാകും. തുടര്‍ന്ന് ചൊവ്വായിലേക്ക് സഞ്ചാരികള്‍ യാത്രയാകും. ചരിത്രത്തില്‍ മറ്റൊരു അധ്യായം കുറിച്ചിടാനായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.