ചൊവ്വാഴ്ച ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം| Last Modified തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (19:17 IST)
ഡിസംബര്‍ രണ്ടിനു രാജ്യത്തെ തെക്കന്‍ മേഖലയിലെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. കഴിഞ്ഞ നവംബര്‍ 12 നു നടത്തിയ പണിമുടക്കിന്‍റെ തുടര്‍ച്ചയായാണ്‌ ചൊവ്വാഴ്ചത്തെ പണിമുടക്ക്.

23 ശതമാനം ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ്‌ ജീവനക്കാര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ 12 നു നടത്തിയ സൂചനാ പണിമുടക്കിനു ശേഷവും ബാങ്ക് അധികാരികളോ സര്‍ക്കാരോ
ആവശ്യങ്ങളെ കുറിച്ച് ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല എന്നാണ്‌ ജീവനക്കാരുടെ ആരോപണം. 2012 നവംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇത് നടപ്പാക്കണമെന്നാണ്‌ ആവശ്യം.

ഇന്ത്യന്‍ ബാങ്ക്‍സ് അസോസിയേഷന്‍ 11 ശതമാനം വേതന വര്‍ദ്ധനയ്ക്കാണു തയ്യാറായിരിക്കുന്നത്. എന്നാല്‍ ഇതു ഒട്ടും തന്നെ സ്വീകാര്യമല്ലെന്നാണു ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സം‍യുക്ത സംഘടനയായ എ.ഐ.ബി.ഒ.സി
പറയുന്നത്.

രാജ്യത്തെ തെക്കന്‍ മേഖലയില്‍ ഡിസംബര്‍ രണ്ടിനും വടക്കന്‍ മേഖലയില്‍ ഡിസംബര്‍ 3 നും കിഴക്കന്‍ മേഖലയില്‍ 4 നും പടിഞ്ഞാറന്‍ മേഖലയില്‍ 5 നുമാണു പണിമുടക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :