ചൊവ്വയെ കാണണൊ? ആകാശത്തേക്ക് നോക്കൂ...

ചൊവ്വ, ചന്ദ്രന്‍, ആകാശം
തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (13:10 IST)
ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ചുവന്ന ഗ്രഹമായ ചൊവ്വയെ നിരീക്ഷിക്കാന്‍ സുവര്‍ണ്ണാവസം. ബുധനാഴ്ച വൈകിട്ട് ചന്ദ്രന്റെ സമീപത്തായി ചുവപ്പുനിറത്തില്‍ ചന്ദ്രനെ കാണാമെന്നാണ് വാന നിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്. ചന്ദ്രന്റെ തൊട്ടടുത്ത് തെക്കുഭാഗത്തായി രാത്രി എട്ടുമണി വരെ ചൊവ്വയെ കാണാന്‍ സാധിക്കും.

ആകാശത്ത് പടിഞ്ഞാറുഭാഗത്ത് സന്ധ്യക്കു കാണപ്പെടുന്ന ധനു നക്ഷത്രഗണത്തില്‍ ഉത്രാടനക്ഷത്രത്തിനടുത്തായിരിക്കും ചൊവ്വയും ചന്ദ്രനുമുണ്ടാവുക. രാത്രി എട്ടുമണിക്ക് ചന്ദ്രനും ചൊവ്വയും ഒരുമിച്ച് അസ്തമിക്കും. ചൊവ്വാ നിരീക്ഷണത്തിനായ വാന നിരീക്ഷണ കേന്ദ്ര ങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :